Cultural Programme

ഭിന്നലിംഗക്കാരും ഭിന്നശേഷിക്കാരുമായ അപൂർവ്വ  പ്രതിഭകളും നിരവധി പ്രശസ്ത കലാകാരന്മാരും അണിനിരക്കുന്ന വ്യത്യസ്തവും വര്‍ണ്ണശബളവുമായ കലാ-സാംസ്‌കാരിക സന്ധ്യകൾ 

 

ആദ്യദിനമായ ജനുവരി 16-ന് വടക്കന്തറ കലാസംഗമം അവതരിപ്പിക്കുന്ന കരകാട്ടം, മുളക്കൊട്ട്, മജീഷ്യന്‍ മുതുകാടും സംഘവും  അവതരിപ്പിക്കുന്ന ഇന്‍ററാക്ടീവ് മാജിക്ക് ഫിനാലെ എന്നിവ നടക്കും.  

17-ന് ആര്യമാല, ആഗസ്ത്യവനം ആദിവാസി സംഘങ്ങള്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി, നൃത്താവതരണം.

18-ന് എടത്തറ നൂപുര അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍. മലവഴിയാട്ടം, ‘യാക്കോബിന്‍റെ മക്കള്‍’-ജനകീയകലാവേദി അവതരിപ്പിക്കുന്ന  ചവിട്ടുനാടകം, ബൈബിള്‍ കഥയെ അവലംബിച്ചുളള അവതരണം.

 19-ന് മന്നൂര്‍ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ട് കളി, രാമന്‍ സ്മാരക തിറ പൂതന്‍ കളി സംഘം അവതരിപ്പിക്കുന്ന ‘തിറയും പൂതനും’. തുടര്‍ന്ന് സൂഫി ലൈവ്ബാന്‍റ് -അറേബ്യന്‍ സംഗീതങ്ങളുടേയും നൃത്തങ്ങളുടേയും അവതരണം.

 20-ന് ‘മധുരിക്കും ഓര്‍മ്മകളെ’ അജിത്ത് സക്കറിയയുടെ നേതൃത്വത്തിലുളള പാലക്കാട് മെഹഫില്‍ അവതരിപ്പിക്കുന്ന പഴയഗാനങ്ങളുടെ അവതരണം. ശ്രീനാരായണ ഗുരുവിന്‍റെ വിഷ്വല്‍ ട്രൈബ്യൂട്ട് -ഗുരുദേവ ധ്യാനാമൃതം. ശ്രീനാരായണഗുരുവിന്‍റെ ജനനം മുതല്‍ മഹാസമാധിവരെയുളള ജീവിതത്തിന്‍റെ നൃത്താവിഷ്കാരം.

21-ന് പുതുശ്ശേരി ജനാര്‍ദ്ദനനും സംഘവും അവതരിപ്പിക്കുന്ന ഫോക് ലോര്‍ ഫ്യൂഷന്‍,തെയ്യം, കരിങ്കാലി, കോമരം തുളളല്‍ . തുടര്‍ന്ന് അതിജീവനം എന്ന പേരില്‍ മാജിക്, സര്‍ക്കസ്, ഉപകരണ സംഗീതം, നൃത്തം, ഗാനം തുടങ്ങിയവയിലൂടെ ഭിന്നശേഷിവിഭാഗക്കാരിലെ അപൂര്‍വ്വ പ്രതിഭകളുടെ ഒത്തുചേരല്‍.  

22 -ന് നെന്മാറ ഡ്രാമ നാടകപ്പുര അവതരിപ്പിക്കുന്ന ‘വാസര്‍ നദി മലിനമാകുന്നു’  നാടകവും തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കരുണമൂര്‍ത്തി, ബിജു മല്ലരിയും സംഘവും അവതരിപ്പിക്കുന്ന വാദ്യ-മേള സംഗമവും.

 23-ന് കൈരളി ഗ്രൂപ്പ് അവതരിപ്പിക്കുന്ന പട്ടുറുമാല്‍ -മാപ്പിളപ്പാട്ടുകളുടെ അവതരണം. ട്രാന്‍സ്ജെന്‍ഡര്‍ പ്രതിഭ, ശീതള്‍ ശ്യാമും സംഘവും അവതരിപ്പിക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ കള്‍ച്ചറല്‍ ഫീസ്റ്റ്.

 24 – ന് എരിമയൂര്‍ രാമകൃഷ്ണനു സംഘവും അവതരിപ്പിക്കുന്ന പൊറാട്ട് കളി, രുഗ്മണിയും സംഘവും അവതരിപ്പിക്കുന്ന പുളളുവന്‍ പാട്ട്, ആയിലം ഉണ്ണികൃഷ്ണനും സംഘത്തിന്‍റെയും കഥാപ്രസംഗം ‘സ്വാമി വിവേകാനന്ദന്‍’ എന്നിവയുമുണ്ടാകും.

25-ന് തോറ്റംപാട്ട്, നാഗക്കളം, ഞാറ്റുപാട്ട്, കെടാവിളക്ക്, കണ്ണാടി തുടങ്ങിയവും പല്ലശ്ശന ഭാസ്കരനു സംഘവും അവതരിപ്പിക്കുന്ന കണ്യാര്‍കളി.

തുടര്‍ന്ന് കേരളീയം സംഗീതോപകരണങ്ങളിലൂടെ ആവിഷ്കരിക്കുന്ന പാടാത്ത പാട്ടുകള്‍ -നാദസ്വരം, ഇടയ്ക്ക, പുല്ലാങ്കഴല്‍, തകില്‍, ഹാര്‍മോണിയം എന്നിവയുടെ അകമ്പടിയില്‍ അവതരിപ്പിക്കപ്പെടുന്ന സംഗീതാവരണം. ക്ലാസിക് – സെമി ക്ലാസിക് എന്നിവയില്‍ തുടങ്ങി മലയാളത്തിന്‍റെ നിത്യഹരിത ചലച്ചിത്ര ഗാനങ്ങളുടെ ആലാപനങ്ങള്‍.

26-ന് പാലക്കാട് മെഹഫില്‍ അവതരിപ്പിക്കുന്ന ‘ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം’- ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന മലയാള ഗാനങ്ങളുടെ ആലാപനം. തുടര്‍ന്ന് നൃത്തവും സംഗീതവും ഉള്‍പ്പെട്ട മെഗാഷോ മലയാലപ്പുഴ-കേരളത്തിലെ 44 നദീതീരങ്ങളിലെ ജിവിതവും സംസ്കൃതിയും നല്‍കിയ കലാസംഭാവനകളുടെ അവതരണം.

 27 -ന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന പരുന്താട്ടം, മയിലാട്ടം, വട്ടമുടിയാട്ടം തുടര്‍ന്ന് തോല്‍പ്പാവ കൂത്ത്, വില്ലടിച്ചാന്‍ പാട്ട് എന്നിവയുമുണ്ടാകും.

 28-ന്  കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അവതരിപ്പിക്കുന്ന ഓട്ടന്‍തുളളല്‍, ചാക്യാര്‍ കൂത്ത് തുടര്‍ന്ന് പ്രകാശ് ഉള്ളേരി, പാലക്കാട് ശ്രീരാം, രവി ചാരിയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക് ത്രയ.

 29 – ന് മുകുന്ദ ഗുരുസ്വാമിയും സംഘവും അവതരിപ്പിക്കുന്ന അയ്യപ്പന്‍പാട്ട്,  ത്രിപ്പാളൂര്‍ കൃഷ്ണദാസും സംഘവും അവതരിപ്പിക്കുന്ന ഭഗവതി പാട്ട് തുടര്‍ന്ന് നവോത്ഥാന ദൃശ്യ സന്ധ്യ.

 30-ന് അട്ടപ്പാടി സംഘത്തിന്‍റെ ആദിവാസി നൃത്തം തുടര്‍ന്ന് മുളയില്‍ തീര്‍ത്ത സംഗീത ഉപകരണങ്ങളുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതിയെയും  പ്രകൃതിയേയും നാട്ടുപാട്ടുകളെയും പുതിയ സംഗീത ശൈലിയില്‍ അവതരിപ്പിക്കുന്ന മ്യൂസിക് ബാന്‍റ് ജാംബെ ആന്‍റ് ബാംബു മ്യൂസിക് ഇന്‍ററാക്ഷന്‍. 

DEPARTMENT OF INDUSTRIES

Copyright@ 2018 malabarcraftsmela.com – All rights reserved

Powered by  Vmaxmedia Technologies