മലബാറിന്‍റെ സാംസ്കാരിക വൈവിധ്യത്തെ അടയാളപ്പെടുത്തുന്ന മലബാര്‍ ക്രാഫ്റ്റ്സ് മേള ഈ മാസം 16 മുതല്‍ 30 വരെ പാലക്കാട്  ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നു. മേളയില്‍ ശ്രീലങ്കന്‍ – ലക്ഷദ്വീപ് ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശ്തരായ 285-ഓളം കരകൗശലവിദഗ്ദര്‍ പങ്കെടുക്കും. ഇവര്‍ കുടിലുകളില്‍ തന്നെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് കാണാന്‍  പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാവും. രണ്ടു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഓലയും കവുങ്ങും ഉപയോഗിച്ചുളള  പ്രകൃതി സൗഹൃദ കുടിലുകളാണ് സ്റ്റാളുകളായി രൂപപ്പെടുത്തിയിരിക്കുന്നത്. 100, 120, സ്ക്വയര്‍ഫിറ്റില്‍ പല വലുപ്പത്തിലുളള കുടിലുകളാണ് സജ്ജമാക്കിയിരിക്കുന്നത്.   മേളയോടനുബന്ധിച്ച്  പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാസന്ധ്യയും  വ്യത്യസ്ത മലബാര്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുളള ഫുഡ്സ്റ്റാളുകളും  ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും.  പാര്‍ക്കിങ്ങിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാലക്കാട് കോട്ടയുടെ മാതൃകയിലാണ് പ്രവേശന കവാടം ഒരുക്കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാവും നടത്തിപ്പ്. 

പൂര്‍ണ്ണമായും ശുചിത്വത്തിനും പ്രകൃതി സൗഹാര്‍ദ്ദതയ്ക്കും പ്രാധാന്യം നല്‍കിയാണ് വ്യവസായവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മലബാര്‍ ക്രാഫ്റ്റ്സ് മേള  2018 സംഘടിപ്പിക്കുന്നത്.  രാജ്യമെമ്പാടുമുളള കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഉള്‍പ്പെട്ട മേളയില്‍ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കിയും പ്രകൃതിദത്ത ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു മായിരിക്കും മേള നടക്കുക. ക്രാഫ്റ്റ്മേളയുടെ പരസ്യപ്രചരണത്തിനായി തുണിയും ഓലയും, പേപ്പറുകളുമാണ് ഉപയോഗിക്കുന്നത്.  നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഉയര്‍ത്തിയിരിക്കുന്ന ബോര്‍ഡുകളും കമാനങ്ങളും തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായാണ് നിര്‍മിച്ചിരിക്കുത്.  മേളയുടെ ഭാഗമായി ശുചിത്വബോധം ഉണര്‍ത്തുന്ന അനൗണ്‍സ്മെന്‍റുകളും ഉണ്ടായിരിക്കും.  മൈതാനത്തിനുളളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി 150 ഓളം പരിസ്ഥിതി സൗഹാര്‍ദ്ദ കുട്ടകളാണ് നിര്‍മിച്ചിരിക്കുന്നത്.  സന്ദര്‍ശകര്‍ക്കായി 20 മൊബൈല്‍ ടോയ്ലെറ്റുകളും ഒരുക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലായിരിക്കും മാലിന്യങ്ങള്‍ നീക്കം ചെയ്യുക.

DEPARTMENT OF INDUSTRIES

Copyright@ 2018 malabarcraftsmela.com – All rights reserved

Powered by  Vmaxmedia Technologies